POEM

“ജീവിതം തേടി ഞങ്ങൾ നാടു വിട്ടു
ജീവനാം ഞങ്ങടെ നാടു വിട്ടു
സമ്പത്തു തേടി ഞങ്ങൾ നാടു വിട്ടു
സായിപ്പുമാരുടെ നാട്ടിലെത്തി
കട്ടിമഞ്ഞിൽ  ഞങ്ങൾ വിറഞ്ഞുതുള്ളി
അന്ധകാരത്തിൽ ഞങ്ങൾ പകച്ചു നിന്നു
ഏകരായി നാളുകൾ തള്ളി നീക്കി
നീറുന്ന ദിനങ്ങൾ പോയിമറഞ്ഞു
ഇരുട്ടിന്റെ പുതപ്പു വകഞ്ഞു മാറ്റി
സൂര്യൻ പതുക്കെ എത്തി നോക്കി
ശുഷ്ക്കിച്ചു ലോപിച്ചു മുണ്ഡനം ചെയ്ത
ശിരസ്സു നമിച്ചു നിന്നൊരാ സസ്യലതാദികൾ

അർക്കന്റെ  ആഗമനമാഘോഷമാക്കി
ഉത്സവം തുടങ്ങിയെമ്പാടും
പട്ടുമെത്ത വിരിച്ചു ഭൂമി
പുഷ്‌പാർച്ചന നടത്തീ മാമരങ്ങൾ
ഉഷ്ണത്തിലുരുകീ  മർത്യരെല്ലാം
ആഘോഷമാക്കിയീ  ചൈതന്യത്തെ
മൃത്യുവിൽ  നിന്നും  പുതു  ജീവനേകി
ഉയർത്തെഴുന്നേൽപ്പിച്ച  ദൈവത്തിനു
സ്തുതിപാടി കായ്കനികളാൽ
ഫലവൃക്ഷങ്ങൾ,
ചിന്തകൾ വറ്റിയ മനുഷ്യക്കൂട്ടം
സൃഷ്ടിയെ മാത്രം സ്നേഹിച്ചു കൂട്ടി
സൃഷ്ടാവിനെയവൻ മറന്നു പോയി

തന്നുടെ കഴിവിലഹങ്കരിച്ചും
തന്നിഷ്ടം മാത്രം ചെയ്തു കൂട്ടി
ജീവിതമാസ്വാദനത്തിനു മാത്രമെന്ന്
മൂഢസ്വർഗ്ഗത്തിലവർ ആശ്വസിച്ചു
എന്തെല്ലാമോ നേടിയ മനസ്സുകളിൽ

ശൂന്യത വന്നു നിറഞ്ഞു നിന്നു
ഹൃദയത്തിൻ ദാഹം ആർത്തിയായി
ദൈവത്തിൻ കാരുണ്യം മാത്രമായി
പിന്നിട്ട തിരച്ചിലിൻ കാലമായി
തേടി നടന്നു കണ്ടെത്തി ഞങ്ങൾ
സോദരരെ എമ്പാടുമായി
പങ്കു വെച്ചു ആശകൾ, ആശങ്കകൾ

പിന്നെ സ്വപ്‌നങ്ങൾ
അങ്ങിനെ ഞങ്ങൾ മിനഞ്ഞെടുത്തു
സ്നേഹത്തിന്‍ കൂട്ടായ്മയീ സംരംഭത്തെ

അല്ലാഹുവിനു സ്തോത്രം, എല്ലാമവനുടെ കാരുണ്യം
ഞങ്ങൾ തൻ ഈമാന്‍റെ ഊറ്റ് കൂട്ടാൻ
തലമുറകൾക്കു നേർവഴിയേകാൻ
റബ്ബേ നീ കാക്കണേ ഞങ്ങൾ തൻ
എളിയ കൂട്ടായ്മയെ എന്നുമെന്നും..”

Kaulath Mohammed , UK

സമയനിഷ്ഠ

പത്ത് സുഹൃത്തുക്കള്‍ ഒരു പഠനയാത്ര നടത്താന്‍ തീരുമാനിക്കുന്നു. ഒമ്പതു മണിക്ക് ബസ്സ്റ്റാന്റിലെത്തണമെന്ന് നിശ്ചയിക്കുന്നു. എട്ടുപേര്‍ നിശ്ചിത സമയത്തും അതിനുമുമ്പായും സ്ഥലത്തെത്തുന്നു. രണ്ടാളുകള്‍ എത്താത്തതിനാല്‍ കൃത്യസമയത്ത് യാത്ര ആരംഭിക്കാന്‍ കഴിയാതെവരുന്നു. അരമണിക്കൂര്‍ വൈകി ഒരാളെത്തുന്നു. പിന്നെയും അരമണിക്കൂര്‍ കഴിഞ്ഞ് രണ്ടാമനും. ഇതിനിടെ ആദ്യമെത്തിയ എട്ടുപേരും എത്രതവണ സമയം നോക്കിയിട്ടുണ്ടായിരിക്കും! മനസ്സ് അനേകം തവണ എത്താന്‍ വൈകിയവരെ കുറ്റപ്പെടുത്തിയിട്ടുണ്ടായിരിക്കും. അകമേ ഈര്‍ഷ്യത പ്രകടിപ്പിച്ചിരിക്കും. അതോടൊപ്പം കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിട്ടുണ്ടാവും. ഇവിടെ രണ്ടുപേര്‍ വൈകിയതു കാരണം മറ്റു എട്ടുപേരും വളരെ പ്രയാസപ്പെടുന്നു. ഓരോരുത്തരുടെയും വിലപ്പെട്ട ഓരോ മണിക്കൂര്‍ നഷ്ടപ്പെടുന്നു. ഫലത്തില്‍ എട്ടുമണിക്കൂര്‍ പാഴാവുന്നു. തുടര്‍യാത്രയില്‍ ഒട്ടേറെ കഷ്ട-നഷ്ടങ്ങള്‍ക്ക് കാരണമായിത്തീരുന്നു. ചിലപ്പോഴെങ്കിലും നിശ്ചിതവാഹനം കിട്ടാതാവുന്നു. അതുണ്ടാക്കുന്ന പ്രയാസമോ സങ്കല്‍പിക്കുന്നതിലപ്പുറവും.

ഇരുപതംഗങ്ങളുള്ള കമ്മറ്റി മീറ്റിംഗം നടക്കുകയാണ്. സുപ്രധാനമായ വിഷയം ചര്‍ച്ച ചെയ്യാനുള്ളതിനാല്‍ എല്ലാവരുടെയും സാന്നിധ്യമുണ്ടാവണമെന്ന് തീരുമാനിക്കുന്നു. രണ്ടോ മൂന്നോ പേര്‍ നിശ്ചിതസമയത്ത് എത്തുന്നില്ല. അത് മറ്റുള്ളവരില്‍ സൃഷ്ടിക്കുന്ന വികാരങ്ങളും അവര്‍ക്കുണ്ടാകുന്ന പ്രയാസങ്ങളും ഊഹിക്കാവുന്നതിലപ്പുറമാണ്. യോഗം തുടങ്ങുന്നത് ഒരുമണിക്കൂര്‍ വൈകിയാണെങ്കില്‍ നേരത്തെ എത്തിയവര്‍ക്കെല്ലാം ഓരോ മണിക്കൂര്‍ നഷ്ടപ്പെടുന്നു. ഫലത്തില്‍ പതിനേഴോ പതിനെട്ടോ മണിക്കൂര്‍ നഷ്ടപ്പെടുന്നു.

നിശ്ചിതസമയത്ത് ആരംഭിക്കുന്ന പൊതുയോഗം നമ്മുടെ നാട്ടില്‍ അത്യപൂര്‍വമായിരിക്കും. പ്രസംഗകരുടെ വലുപ്പവും പ്രാധാന്യവുമനുസരിച്ച് അവര്‍ എത്താനുള്ള സമയവും വൈകിക്കൊണ്ടിരിക്കും. നിശ്ചിത സമയത്ത് പ്രഭാഷകരെത്തുന്നത് ഒരു പോരായ്മയായിട്ടാണ് പലപ്പോഴും കണക്കാക്കപ്പെടാറുള്ളത്. ഫലമോ, യോഗത്തില്‍ പങ്കെടുക്കുന്ന ആയിരക്കണക്കിനാളുകളുടെ ഒന്നും ഒന്നരയും രണ്ടുമൊക്കെ മണിക്കൂറുകള്‍ നഷ്ടപ്പെടുന്നു. അങ്ങനെ ഒരൊറ്റയാള്‍ കാരണമായി ആയിരക്കണക്കിന് മണിക്കൂര്‍ ആര്‍ക്കും ഒട്ടും പ്രയോജനപ്പെടാതെ പാഴായിത്തീരുന്നു. സംഘാടകര്‍ അസാധാരണമായ അസ്വസ്ഥതയും മനസ്സംഘര്‍ഷവും അനുഭവിക്കുന്നു.

വിവാഹവേളയില്‍ വരനെത്താറുള്ളത് പലപ്പോഴും രണ്ടും മൂന്നും മണിക്കൂര്‍ വൈകിയാണ്. തദ്ഫലമായി വിവാഹകര്‍മ്മത്തിലിപ്പോള്‍ ഏറെ പേരും സന്നിഹിതരും സാക്ഷികളുമാകാറില്ല. അഥവാ, കല്യാണത്തിനു വരുന്നവര്‍ അതിലെ പ്രധാന പരിപാടിയില്‍ പങ്കെടുക്കാറില്ല. അഥവാ, കല്യാണത്തിനു വീട്ടില്‍ വരുന്നവര്‍ അപ്പപ്പോള്‍ തന്നെ ആഹാരം കഴിച്ച് സ്ഥലം വിടുക പതിവും സ്വാഭാവികവുമായിരിക്കുന്നു.

മരണാനന്തര കര്‍മങ്ങളുടെ കാര്യവും ഇവ്വിധം തന്നെ. സമയനിഷ്ഠ പാലിക്കാതെ വന്നതു കാരണം മഹാഭൂരിപക്ഷവും ഇന്ന് മരണവീട്ടില്‍ പോയിമടങ്ങാറാണ് പതിവ്. മരണാനന്തര കര്‍മങ്ങളില്‍ പങ്കാളികളാവുകയും ജനാസ നമസ്‌കരിക്കുകയും ചെയ്യണമെന്നാഗ്രഹിക്കുന്നവര്‍ക്ക് സമയനിഷ്ഠ പാലിക്കാതിരിക്കുന്നത് വളരെയേറെ പ്രയാസം സൃഷ്ടിക്കുന്നു.

മറ്റുള്ളവരുടെ സമ്പത്ത് കട്ടോ കവര്‍ന്നോ വഞ്ചിച്ചോ കൈവശപ്പെടുത്തിയാല്‍ അത് തിരിച്ചുകൊടുത്ത് പശ്ചാത്താപത്തിലൂടെ പാപമുക്തനാകും. എന്നാല്‍ മറ്റുള്ളവരുടെ സമയവും ആയുസ്സും നഷ്ടപ്പെടുത്തിയാല്‍ അതിനു പിന്നീടൊരു പരിഹാരവുമില്ല. നഷ്ടപ്പെട്ട സമയം തിരിച്ചെടുക്കാനോ പകരം സമയം നല്‍കാനോ സാധ്യമല്ലാത്തതാണല്ലോ സമയം. ആയുസ്സ് പൂര്‍ണമായും കവര്‍ന്നെടുക്കല്‍ കൊലപാതകമാണ്. സമയം കവര്‍ന്നെടുത്ത് ആയുസ്സിലെ കുറേ ഭാഗം നശിപ്പിക്കല്‍ ഭാഗികമായ കൊലയുമാണെന്നര്‍ഥം. ആരെത്ര ശ്രമിച്ചാലും തിരിച്ചുകിട്ടാത്ത അമൂല്യമായതിനെയാണ് സമയനിഷ്ഠ പുലര്‍ത്താത്തവര്‍ തങ്ങളുടേതെന്ന പോലെ മറ്റുള്ളവരുടേതും നശിപ്പിക്കുന്നത്. ഏറെപ്പേരും ഇതൊന്നുമോര്‍ക്കാറില്ലെന്ന് മാത്രം. അതുതന്നെയാണല്ലോ പ്രവാചകനും പറഞ്ഞത്. ‘ രണ്ട് അനുഗ്രഹങ്ങളെ സംബന്ധിച്ച് അധികപേരും അശ്രദ്ധരാണ്. ആരോഗ്യവും ഒഴിവു സമയവും’. റമദാൻ എന്നത് അവന്റെ ദുശ്ശീലങ്ങളിൽ നിന്നും അവനെ സംസ്ക്കക്കരിച്ചെടുക്കാൻ കൂടി ഉള്ളതാണല്ലോ ഈ റമദാനിൽ നമുക്ക് സമയനിഷ്ഠ പാലിക്കുന്നതിൽ സുഷ്മത പാലിക്കാൻ പരിശ്രമിക്കാം. പടച്ച തമ്പുരാൻ അതിന് നമ്മെ അനുഗ്രഹിക്കട്ടെ…ആമീൻ

മൂസാൻ മരക്കാർ, ലൂട്ടൻ

Message from our secretary

Assalamu Alaikkum,

I welcome you to LUMMA (Luton Malayalee Muslim Association) , a small regional association of Malayali Muslim families lliving in Bedfordshire and near by areas. We started this group with about Eight families in 2016, Masha Allah, we have now grown to about 40 families hailing from different parts of Kerala, India. Main purpose of this group is to uphold our culture and Islamic values and pass it on to our next generation as we have received from authentic sources .I see LUMMA as a family for those away from their own families. It helps to create a networtk within our community and support our children and women by engaging, educating and empowering. We also cooperate with other Muslim organisations in the UK like MMCWA, EMMA and KAMP and become part of their charity activities as far as possible. Our next mission is to broaden this cooperation to our local and other non-Muslim communities and more charitable activities as much as possible , Insha Allah. I thank you all for your cooperation support so far and looking forward more of that to the future.

Jazakhllah khair

Moosan Marakkar
Luton

Be a blogger !

This area is dedicated for blog posts. Write about anything you think is useful. If you are an editor or a contributor just post them directly, otherwise send it through Contact Us section we will publish it for you. It may be a religious article, a story, a recommendation of a book / a handy man send it to us, we will try our best to publish.

This doesn’t necessarily have to be directly linked to LUMMA or Malayali it can be about private cloud, royal wedding or even Brexit. If you are not a writer yet, this is your chance to wake up the artist in you.

The articles can be in English or മലയാളം .

LUMMA Committe